ഇന്ദ്രാനിൽ ഭട്ടാചാര്യ റിസർവ് ബാങ്ക് ധന നയ സമിതി അംഗം

Saturday 23 August 2025 12:25 AM IST

കൊച്ചി: റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ സമിതി അംഗമായി ഇന്ദ്രാനിൽ ഭട്ടാചാര്യയെ നിയമിച്ചു. ഒക്ടോബറിലെ ധന നയ സമിതി യോഗത്തിന് മുന്നോടിയായി വിരമിക്കുന്ന രാജീവ് രഞ്ജന് പകരക്കാരനായിട്ടാണ് റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്‌ടറായ ഇന്ദ്രാനിൽ ഭട്ടാചാര്യയുടെ നിയമനം.