മൂന്നരപതിറ്റാണ്ടിന് ശേഷം സി.എം.എസ് കോളേജ് യൂണിയൻ പിടിച്ച് കെ.എസ്.യു
കോട്ടയം : 37 വർഷത്തിന് ശേഷം സി.എം.എസ് കോളേജ് യൂണിയൻ എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചുപിടിച്ച് കെ.എസ്.യു.
ഒന്നാം വർഷ ഡിഗ്രി പ്രതിനിധി ഒഴികെ 15 ൽ 14 സീറ്റും നേടിയായിരുന്നു സമ്പൂർണാധിപത്യം. വിജയത്തിന് പിന്നാലെ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ഇന്നലെ രാവിലെയായിരുന്നു ഫലപ്രഖ്യാപനം. ബി.എസ്‌സി മാത്‌സ് മൂന്നാം വർഷ വിദ്യാർത്ഥി സി. ഫഹദ് ചെയർപേഴ്സണും, ബി.കോം മൂന്നാം വർഷ വിദ്യാർത്ഥി മീഖൽ എസ്. വർഗീസ് ജനറൽ സെക്രട്ടറിയുമായി. മൂന്നാം വർഷ ബി.എസ്‌സി സുവോളജിയിലെ ബി. ശ്രീലക്ഷ്മി (വൈസ് ചെയർപേഴ്സൺ), രണ്ടാം വർഷ ബി.എ ചരിത്രവിഭാഗത്തിലെ ടി.എസ്. സൗപർണിക (ആർട്സ് ക്ളബ് സെക്രട്ടറി), ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥി മജു ബാബു (മാഗസിൻ എഡിറ്റർ), രണ്ടാം വർഷ എം.കോം വിദ്യാർത്ഥി അലൻ ബിജു, രണ്ടാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥി ജോൺ കെ. ജോസ് (യൂണി. യൂണിയൻ കൗൺസിലർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വനിതാ പ്രതിനിധിയായി എസ്. അഞ്ജലിയും വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ച് എച്ച്.എസ്.ഹൈബ, സാം സിജു മാത്യു, ആമിർ ജിബു മജീദ്, അൻവിൻ ബൈജു, സി.എസ്.ഫാത്തിമ സാഹിന, ഇർഫാന ഇക്ബാൽ, സാറാ മരിയ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ സാം സിജു മാത്യു മാത്രമാണ് എസ്.എഫ്.ഐ പ്രതിനിധി.