ഡബിൾ ഹോഴ്‌സ് ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ വിപണിയിൽ

Saturday 23 August 2025 12:29 AM IST

കൊച്ചി: മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്‌സ് പുതിയ ഉത്‌പന്നമായ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ വിപണിയിൽ അവതരിപ്പിച്ചു. പ്രമുഖ സിനിമ താരവും ബ്രാൻഡ് അംബാസഡറുമായ മംമ്ത മോഹൻദാസും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്ന് ഉത്പന്നം പുറത്തിറക്കി.

പ്രീമിയം അരിയിൽ നിന്നും തയ്യാറാക്കുന്ന ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവിൽ പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ല. വേഗത്തിൽ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവുമായ ഉത്പന്നം ഭക്ഷണരീതികൾക്കും ജീവിതശൈലിക്കും അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അരി, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് ഒരുക്കുന്നത്.

പാരമ്പര്യത്തനിമയിൽ രുചിയിലോ ഗുണനിലവാരത്തിലോ വിട്ടുവീഴ്ച വരുത്താതെ തയ്യാറാക്കുന്ന ഉപ്പുമ ഉപഭോക്താക്കളുടെ മനസറിഞ്ഞ് തയ്യാറാക്കിയതാണെന്ന് വിനോദ് മഞ്ഞില പറഞ്ഞു.

ഭക്ഷ്യ വിപണിയിൽ 65 വർഷത്തിലധികം പാരമ്പര്യമുള്ള ഡബിൾ ഹോഴ്‌സ് അരി, അരിപ്പൊടികൾ, ബ്രേക്ക്ഫാസ്റ്റ് മിക്‌സുകൾ, ഇൻസ്റ്റന്റ് മിക്‌സുകൾ, ഗോതമ്പ് ഉത്പന്നങ്ങൾ, കറി പൗഡറുകൾ, അച്ചാറുകൾ, ആരോഗ്യ ഭക്ഷണങ്ങൾ, റെഡി ടു കുക്ക് എന്നിങ്ങനെ 250ലധികം ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.