രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയേണ്ടെന്ന് പാർട്ടിയിൽ ധാരണ

Saturday 23 August 2025 12:00 AM IST

തിരുവനന്തപുരം: ലൈംഗികാരോപണ ചെളിക്കുണ്ടിൽ വീണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം തത്കാലം രാജി വയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ ധാരണ.

രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ധാർമികതയുടെ പരിവേഷം നൽകിയെങ്കിലും, എം.എൽ.എ പദവി ഉപേക്ഷിച്ചാൽ രാഷ്ട്രീയമായി അത് ക്ഷീണമാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലവും നിജസ്ഥിതിയും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നു.

ഇന്നലെയും രാഹുലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു പെൺകുട്ടി രംഗത്തു വന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ രാഹുലിനെ എതിർത്തും അനുകൂലിച്ചുമുള്ളവരുടെ തമ്മിലടി രൂക്ഷമായതോടെ, വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ

ഒൺലിയാക്കി. പാലക്കാട്ട് പൊതു പരിപാടികളിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കി. രാഹുലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യ പടയൊരുക്കം തുടങ്ങി.നേരത്തെ നിലനിന്നിരുന്ന ഗ്രൂപ്പ് വൈരങ്ങളും വ്യക്തിപരമായ അസ്വാരസ്യങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും ഈ പോരിൽ പ്രതിഫലിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനെ ചൊല്ലിയുള്ള വടംവലിയും കൊഴുക്കുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് അന്തരീക്ഷം തെളിയുകയും യു.ഡി.എഫിന് സാദ്ധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ കോൺഗ്രസ് ഹൈക്കമാൻഡും അമർഷത്തിലാണ്.

രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ രാജി വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. സി.പി.എം എം.എൽ.എ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവമാണ് പ്രതിരോധത്തിന് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ സമാന ആരോപണം വന്നപ്പോൾ മന്ത്രി സ്ഥാനം രാജി വച്ചെങ്കിലും എം.എൽ.എ പദവിയിൽ തുടർന്നു.

രാഹുലുമായി ബന്ധപ്പെട്ട ആരോപണം നേരത്തെ അറിഞ്ഞെങ്കിലും വേണ്ട നടപടി സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പി യും ശ്രമിച്ചില്ലെന്ന ആരോപഡണം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും, തനിക്ക് പരാതി ലഭിച്ചിരുന്നില്ലെന്നുമാണ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ,ഷാഫി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല

സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച് വി.​കെ.​ ​ശ്രീ​ക​ണ്ഠൻ

പാ​ല​ക്കാ​ട്:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​ ​സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച് ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി.​ ​അ​ർ​ദ്ധ​ ​വ​സ്ത്ര​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​നി​ർ​വ്യാ​ജം​ ​ക്ഷ​മ​ ​ചോ​ദി​ക്കു​ന്നു​വെ​ന്ന് ​ശ്രീ​ക​ണ്ഠ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പ​രാ​തി​ക്കാ​രി​യെ​ ​അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല.​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​തെ​റ്റാ​യി​ ​വ​ള​ച്ചൊ​ടി​ച്ചു.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​വെ​ള്ള​പൂ​ശാ​നോ,​ ​സം​ര​ക്ഷി​ക്കാ​നോ​ ​താ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​രാ​ഹു​ലി​നെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നു​ ​വ​ന്ന​പ്പോ​ൾ​ത​ന്നെ​ ​പാ​ർ​ട്ടി​ ​ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.

രാ​ഹു​ലി​നെ​തി​രാ​യ​ ​പ​രാ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​പ​രാ​തി​ക്കാ​രെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്ക​ണം,​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം​ ​എ​ന്നാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​രാ​ഹു​ലി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​സ്ത്രീ​ക​ൾ​ ​അ​ർ​ദ്ധ​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​മ​ന്ത്രി​മാ​ർ​ക്കൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്ത് ​വ​ന്നി​ല്ലേ,​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന് ​പി​ന്നി​ലെ​ ​രാ​ഷ്ടീ​യ​ ​പ​ശ്ചാ​ത്ത​ലം​ ​പ​രി​ശോ​ധി​ക്ക​ണം​ ​എ​ന്ന​ ​പ​രാ​മ​ർ​ശ​മാ​ണ് ​വി​വാ​ദ​മാ​യ​ത്.