നോവലിന് അനുമതി നിഷേധിച്ചതിന് എതിരെ സച്ചിദാനന്ദൻ

Saturday 23 August 2025 12:49 AM IST

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് എഴുതിയ നോവലിന് സർക്കാർ അനുമതി നൽകാത്തതിനെതിരെ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന നോവലിന്റെ പി.ഡി.എഫ് പതിപ്പ് താൻ വായിച്ചതാണെന്നും ജയിൽ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നോവൽ ഭാവനാസൃഷ്ടി മാത്രമാണ്, ലേഖനമല്ല. അനുമതി നിഷേധിക്കാൻ പറയുന്ന കാരണങ്ങളിൽ ഒന്ന്,​ നോവലിലെ പ്രധാന കഥാപാത്രം താനാണെന്നതാണ്. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറയുന്നവർ ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെ 43 വർഷം മുമ്പുള്ള ഫയലുകൾ പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.