ശബരിമല റോപ് വേ: അന്തിമാനുമതി വൈകില്ല
Saturday 23 August 2025 12:51 AM IST
ശബരിമല: ശബരിമല റോപ് വേയ്ക്കുള്ള അന്തിമാനുമതി ഒക്ടോബറിൽ ലഭിക്കുമെന്ന് സൂചന. പ്രദേശം സന്ദർശിച്ച് പരിശോധന നടത്താൻ ഉന്നതസംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശയിലാണ് നടപടി. സ്റ്റാൻഡിംഗ് കമ്മിറ്റി ഒഫ് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് ഡൽഹിയിൽ ചേർന്ന 85-ാം സിറ്റിംഗിലാണ് റോപ് വേ സംബന്ധിച്ച അജണ്ട പരിഗണിച്ചത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ യോഗത്തിൽ വന്യജീവി ബോർഡിന്റെ അന്തിമ അനുമതി നൽകും. ഇതോടെ വനംവകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരവും ലഭിക്കും.