ലൈഫ് മിഷൻ ഫ്ലാറ്റുകൾ  സുരക്ഷിതമെന്ന് റിപ്പോർട്ട് 

Saturday 23 August 2025 12:56 AM IST

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് ബലക്ഷയമില്ലെന്ന കാലിക്കറ്റ് എൻ.ഐ.ടിയിലെ വിദഗ്ദ്ധരുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സർക്കാർ നേരിട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

നാല് ഫ്ലാറ്റുകളും ഒരു ആശുപത്രി കെട്ടിടവുമാണ് നിർമ്മിക്കുന്നത്. അഞ്ച് വർഷമായി പണി മുടങ്ങിയതിന്റെ ചിലപ്രശ്‌നങ്ങൾ കെട്ടിടത്തിനുണ്ട്. നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉപയോഗിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.