പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു
Saturday 23 August 2025 12:03 AM IST
തിരുവനന്തപുരം:കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. മാദ്ധ്യമ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എം.വി. നികേഷ് കുമാർ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ബിജു സ്വാഗതവും യൂണിയൻ സെക്രട്ടേറിയറ്റ് അംഗം ദേവകുമാർ എം. നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്‌ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്‌തു. കേരള എൻ.ജി.ഒ യൂണിയൻ ട്രഷറർ വി.കെ. ഷീജ, ഭാരവാഹികളായ സബിതാജാസ്‌മിൻ എച്ച്, വി.കെ. രാജു, രാജീവ് വി.എസ്, ഷിബു ഗണേഷ് ജി, ഷിബു എ.എസ്, രജിത ആർ എന്നിവർ പങ്കെടുത്തു.