ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നടത്താതെ 8.40 ലക്ഷം പേർ , നാളെക്കൂടി അവസരം, ചെയ്യാത്തവർ പുറത്താവും
മലപ്പുറം: സമയപരിധി നാളെ അവസാനിക്കുമെന്നിരിക്കെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുള്ള മസ്റ്ററിംഗ് നടത്താതെ 8,40,875 പേർ. ഇതിനകം നടത്തിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.
അനർഹമായി 1,458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നെന്ന് കണ്ടെത്തിയതിന് ശേഷമുള്ള മസ്റ്ററിംഗ് കൂടിയാണിത്.
ഗ്രാമപഞ്ചായത്തുകളിൽ 90 ശതമാനം പേരും മുനിസിപ്പാലിറ്റികളിൽ 89, കോർപ്പറേഷനിൽ 88 ശതമാനം പേരും ക്ഷേമ പെൻഷനുള്ള മസ്റ്ററിംഗ് പൂർത്തിയാക്കി. അതേസമയം 34 ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവരിൽ 75 ശതമാനം മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്.
പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്. വിധവാ പെൻഷൻകാർക്ക് പുനർവിവാഹിതയാണോ എന്നതിനുള്ള പരിശോധനയും. പ്രത്യേക പോർട്ടലിലൂടെ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്. ജൂൺ 25ന് തുടങ്ങി ആഗസ്റ്റ് 24 വരെയാണ് കാലയളവ്.
ചെലവിൽ മാസം
130 കോടി കുറയും
മസ്റ്ററിംഗ് നടത്താത്തവരെ ഒഴിവാക്കിയാൽ ക്ഷേമ പെൻഷനിൽ 134 കോടിയോളം രൂപയുടെ ബാദ്ധ്യത സർക്കാരിന് കുറയും. മാസം 1,600 രൂപയാണ് ക്ഷേമ പെൻഷൻ.
പെൻഷൻ കൈപ്പറ്റുന്നവർ... മസ്റ്ററിംഗ് നടത്തിയത്... ബാക്കി
കർഷക പെൻഷൻ 30,70,76 ........................................................ 27,85,77........................... 28,499
വാർദ്ധക്യകാല പെൻഷൻ
29,21,545 ..................................................... 26,21,489 ............................3,00,065
അംഗപരിമിതർ 3,98,079 ....................................................... 3,45,721............................... 52,358
50 കഴിഞ്ഞ വനിതകൾ
8,29,55 ........................................................ 77,957 .................................... 5,598
ദേശീയ വിധവാ പെൻഷൻ 13,45,883 ............................................... 12,39,617................................... 1,06,266
ആകെ: 50,55,538 മസ്റ്ററിംഗ് പൂർത്തീകരിച്ചവർ: 45,63,361 ശേഷിക്കുന്നവർ: 4,92,177
ക്ഷേമ നിധി ബോർഡുകൾ: 34 എണ്ണം
പെൻഷൻ കൈപ്പറ്റുന്നവർ: 13,80,557
മസ്റ്ററിംഗ് പൂർത്തീകരിച്ചവർ: 10,31,859
ശേഷിക്കുന്നവർ: 3,48,698