ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം കൂട്ടി
Saturday 23 August 2025 12:19 AM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ കോളേജുകളിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം പരിഷ്കരിച്ചു. എ.ഐ.സി.ടി.ഇ നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് പ്രതിദിനം 2200 രൂപ ലഭിക്കും. പ്രതിമാസം പരമാവധി 50000 രൂപയാക്കി ശമ്പളം പരിഷ്കരിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം നേരത്തേ പുതുക്കിയിരുന്നു. യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2200 രൂപ കണക്കിൽ പ്രതിമാസം പരമാവധി 50000 രൂപയും യു.ജി.സി യോഗ്യത ഇല്ലാത്തവർക്ക് പ്രതിദിനം 1800 രൂപ കണക്കിൽ പ്രതിമാസം 45000 രൂപയുമായാണ് വേതനം പരിഷ്കരിച്ചത്.