അഗാർക്കറുടെ കരാർ നീട്ടി
Saturday 23 August 2025 12:28 AM IST
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കറിന്റെ കരാർ ബി.സി.സി.ഐ ഒരു വർഷത്തേക്കുകൂടി നീട്ടി. അഗാർക്കറിന് 2026 ജൂൺ വരെ സ്ഥാനത്ത് തുടരാം.
2023 ജൂണിൽചുമതലയേറ്റ അഗാർക്കറിന്റെ മേൽനോട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റം സംഭവിച്ചത്. വിരാടും രോഹിതും ട്വന്റി-20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ചപ്പോൾ യുവതലമുറയെ പകരമെത്തിക്കാൻ അഗാർക്കറിന് കഴിഞ്ഞിരുന്നു. 2024ലെ ട്വന്റി20 ലോകകപ്പും 2025ലെ ചാമ്പ്യൻസ് ട്രോഫിയും നേടാനും 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെത്താനുമായി.
ഐപിഎൽ സീസണിനു മുന്നോടിയായി അഗാർക്കറുടെ കരാർ നീട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പുറത്തുവിട്ടത്.അതേസമയം സെലക്ഷൻ കമ്മറ്റി അംഗമായ എസ്.ശരതിന്റെ കാലാവധി അടുത്തമാസം അവസാനിക്കും. ശരത്തിന്റെ കാലാവധി നീട്ടാനിടയില്ല.