ബ്രിട്ടാസ് ഇടപെട്ടു, ഓണത്തിന് ശമ്പളം നേരത്തെ കിട്ടും

Saturday 23 August 2025 12:38 AM IST

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്, സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും,​പെൻഷനും നേരത്തെ കിട്ടാൻ ഇടപെടൽ നടത്തി ബ്രിട്ടാസ് എം.പി. ഡിഫൻസ് മേഖലയിലെ ഇൻഡസ്ട്രിയൽ വിഭാഗം ജീവനക്കാർക്കും ശമ്പളം ആഗസ്റ്റ് 25 നു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും,​ ഇതിനാലാണ് ശമ്പളവും പെൻഷനും ഓഗസ്റ്റ് 25ന് നൽകാൻ നിർദ്ദേശിച്ച് ആഗസ്റ്റ് 21ന് ഉത്തരവായതെന്നും ബ്രിട്ടാസ് അറിയിച്ചു.