തിങ്കൾ മുതൽ മഴ

Saturday 23 August 2025 12:42 AM IST

തിരുവനന്തപുരം: ഇടവേളയ്ക്കേ ശേഷം വീണ്ടും കാലവർഷം സജീവമാകുന്നു. തിങ്കളാഴ്ച മുതൽ വടക്കൻ ജില്ലകളിൽ മഴ ലഭിക്കും. 25ന് ബംഗാൾ ഉൾകടലിൽ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ട്.ഇതിന്റെ സ്വാധീനത്തിലാണ് മഴ. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും നേരിയ മഴ ലഭിച്ചേക്കും.