വിദ്യാർത്ഥികളുടെ സ്റ്റാർട്ട്അപ്പ് പഠനത്തിനൊപ്പം ഹരിതാഭം
കൊല്ലം: വൈവിദ്ധ്യമാർന്ന കാർഷിക ഉത്പന്നങ്ങൾക്ക് സ്റ്റാർട്ട്അപ്പിലൂടെ പുതുവിപണിയൊരുക്കി കോളേജ് വിദ്യാർത്ഥികൾ. ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സസ്യശാസ്ത്ര വിഭാഗം പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ 'ബയോ മെർകാട്സ് ' സ്റ്റാർട്ട്അപ്പ് സംരംഭം ഒരുക്കിയത്.
ഭഷ്യയോഗ്യമായ വിത്തുകൾ മുളപ്പിച്ചുണ്ടാക്കിയാ മൈക്രോ ഗ്രീൻസ്, വാഴയുടെ തണ്ടിൽ നിന്നുൽപ്പാദിപ്പിക്കുന്ന പ്ലാന്റുറ കൾച്ചർ മീഡിയം, ജൈവവളമായ നുട്രാഗ്രീൻ, ജൈവമിത്ര കമ്പോസ്റ്റ്, വിവിധ അലങ്കാര -ഔഷധ സസ്യങ്ങൾ എന്നിവയുടെ ഉൽപ്പാദനവും വിപണനവും നടത്തിവരുന്നു. ഇതോടൊപ്പം ടിഷ്യു കൾച്ചർ മുഖാന്തിരം ഉൽപ്പാദിപ്പിച്ച വാഴ, ബ്രഹ്മി, കറിവേപ്പ് എന്നിവയുടെ വിപണനവുമുണ്ട്.
ബി.എസ്‌സി, എം.എസ്‌സി വിദ്യാർത്ഥികളാണ് സംരംഭത്തിന് നേതൃത്വം നൽകുന്നുന്നത്. ബോട്ടണി വിഭാഗം എച്ച്.ഒ.ഡി ഡോ. പി.എൻ.ഷൈജുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാ മാസവും വ്യത്യസ്തമായ കാർഷിക ഉത്പന്നങ്ങളുമായി വിപണി കീഴടക്കാനുള്ള പ്രയത്നത്തിലാണ് വിദ്യാർത്ഥികൾ.
ക്യാമ്പസിൽ നാമ്പിട്ട് തോട്ടങ്ങൾ
ബിഷപ്പ് ജെറോം ബൊട്ടാണിക്കൽ ഗാർഡൻ
ബട്ടർഫ്‌ളൈ ഗാർഡൻ
ഹീലിംഗ് ഗാർഡൻ
ഹെർബൽ ഗാർഡൻ
പരിപാലിക്കാൻ സർക്കാർ ഏജൻസികളുടെയും കോളേജ് മാനേജ്മെന്റിന്റെയും സാമ്പത്തിക സഹായം
ക്യു ബൊട്ടാണിക്കൽ ഗാർഡനുമായി ചേർന്ന് വംശനാശ ഭീഷണി നേരിടുന്ന വൈൽഡ് ഓർക്കിഡുകളുടെ ശേഖരണവും പരിപാലനവും
അശോക വനം പദ്ധതിയും
സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സഹായത്തോടെ ഔഷധ സസ്യത്തോട്ടം ഒരുക്കുന്നത്തിന്റെ ഭാഗമായി
അഞ്ചേക്കറോളം സ്ഥലത്ത് അശോക മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള ഉദ്യമം ആരംഭിച്ചു.
സസ്യശാസ്ത്ര വിഭാഗം അധികൃതർ