മാല കവർന്ന പ്രതി പിടിയിൽ
Saturday 23 August 2025 12:58 AM IST
കൊല്ലം: യുവതിയുടെ മാല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാല ഇടമല പുത്തൻവീട്ടിൽ അനസാണ് (38) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തഴുത്തല സ്വദേശിയായ യുവതിയെ ബൈക്കിലെത്തിയ പ്രതി തടഞ്ഞുനിറുത്തി രണ്ടേമുക്കാൽ പവന്റെ മാല അപഹരിക്കുകയായിരുന്നു. പല ജില്ലകളിലും സമാന രീതിൽ മാല പിടിച്ചുപറി കേസുകളിൽ ഇയാൾ പ്രതിയാണ്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ സാം മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.