എസ്.ശ്രീജിത്ത് പൊലീസിലെ വിജിലൻസ് ഓഫീസർ

Saturday 23 August 2025 12:58 AM IST

തിരുവനന്തപുരം: പൊലീസിലെ വിജിലൻസ് ഓഫീസറായി എ.ഡി.ജി.പി എസ്.ശ്രീജിത്തിനെ നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാണ് ശ്രീജിത്ത്. എല്ലാ വകുപ്പുകളിലും വിജിലൻസ് ഓഫീസറെ നിയമിക്കണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അഴിമതി തടയുകയാണ് പ്രധാന ചുമതല. കൈക്കൂലി പരാതികളിൽ ആഭ്യന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ അച്ചടക്ക നടപടിയെടുക്കാൻ വിജിലൻസ് ഓഫീസർക്ക് അധികാരമുണ്ടാവും. ഗുരുതര പരാതികൾ വിജിലൻസിന് കൈമാറണം.