മെഡിക്കൽ ക്യാമ്പ്
Saturday 23 August 2025 1:00 AM IST
കൊട്ടാരക്കര: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഒ.ഐ കൊല്ലം ചാപ്ടറുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ക്യാമ്പ് എസ്.പി ടി.കെ.വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡോ. അരുൺ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പിമാരായ എം.എം.ജോസ്, ജിജു, സെക്രട്ടറി എസ്.എൽ.സുജിത്ത്, വിനോദ്, ചിന്തു, ഷൈജു, വി.പി.ബിജു, നജീം, നിസാമുദ്ദീൻ, സാജു, ആനി എന്നിവർ സംസാരിച്ചു. ഡോ. അരുൺ, ഡോ. ഹീരൻ രമണൻ, ഡോ. മുഹമ്മദ് റഷീദ്, ഡോ. വില്യം ജോർജ് എന്നിവർ നേതൃത്വം നൽകി.