സ്പെരാൻസ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ

Saturday 23 August 2025 1:00 AM IST

കൊല്ലം: ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ എഴുപത്തഞ്ചാണ്ടുകൾ പിന്നിടുന്ന കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ 'സ്പെരാൻസ' എന്ന പേരിൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങുന്നതായി സംഘാടകർ. കുട്ടികളുടെ മാനസിക സംഘർഷം, ഓട്ടിസം, സെറിബ്രൽ പാൾസി, സംസാര വൈകല്യം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ശിശുരോഗ വിദഗ്ദ്ധർ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, മനഃശാസ്ത്രജ്ഞ, പ്രത്യേക അദ്ധ്യാപകർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. 24ന് വൈകിട്ട് 3ന് തങ്കശേരി മൗണ്ട് കാർമ്മൽ സ്കൂളിന് സമീപത്താണ് കൂദാശ കർമ്മം. പത്രസമ്മേളനത്തിൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, ഡോ. ജി.മോഹൻ, ടി.ജെയിംസ്, ഡോ. ദേവിരാജ്, ജെയ്സൺ സിറിൽ എന്നിവർ പങ്കെടുത്തു.