ബോണസിൽ സർക്കാർ നിലപാട് തിരുത്തണം
Saturday 23 August 2025 1:02 AM IST
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏകപക്ഷീയമായി ബോണസ് നിശ്ചയിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് യു.ടി.യു.സി സംസ്ഥാന ട്രഷറർ മനോജ് മോൻ പ്രസ്താവനയിൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ നാല് വർഷമായി ഏകപക്ഷീയ നിലപാടുകൾ അടിച്ചേൽപ്പിക്കുകയാണ്. ഇത് മൂലം തൊഴിലാളികൾക്ക് അവകാശങ്ങൾ ചോദിച്ച് വാങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ പാത പിന്തുടർന്ന് ട്രേഡ് യൂണിയനുകളെയും തൊഴിലാളികളുടെയും മുഖവിലയ്ക്കെടുക്കാതെ പ്രവർത്തിക്കുന്ന പിണറായി സർക്കാർ തൊഴിലാളികളെ വെല്ലുവിളിക്കുകയാണ്. ഓണാഘോഷങ്ങൾക്ക് ദിവസങ്ങൾ ശേഷിക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് നിശ്ചയിക്കാൻ മീറ്റിംഗുകൾ വിളിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.