നിയുക്തി തൊഴിൽ മേള ഇന്ന്

Saturday 23 August 2025 1:16 AM IST

കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും എംപ്ളോയബിലിറ്റി സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന 'നിയുക്തി' തൊഴിൽ മേള ഇന്ന് കൊട്ടാരക്കരയിൽ നടക്കും. രാവിലെ 9.30ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ നടക്കുന്ന മേള മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ ജി.ദീപു, കൊട്ടാരക്കര എംപ്ളോയ്മെന്റ് ഓഫീസർ നിമേഷ്, കരിയർ ഗൈഡൻസ് ഓഫീസർ വി.എസ്.ബൈജു എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 20 കമ്പനികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിവിധ മേഖലകളിലായി 1500 ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ നടത്തും. ഐ.ടി, മെഡിസിൻ, മാർക്കറ്റിംഗ്, സെയിൽസ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്.