നാട്ടിലേക്ക് വരാനിരിക്കെ വാഹനാപകടം; മലയാളി യുവാവ് സൗദിയിൽ മരിച്ചു

Saturday 23 August 2025 1:41 PM IST

റിയാദ്: സൗദിയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി പാണായി മുള്ളമ്പാറ കോർമത്ത് റിയാസ് ബാബു (47) ആണ് മരിച്ചത്. അവധിക്ക് നാട്ടിൽ വരാനിരിക്കുകയായിരുന്നു അപകടം.

അവധിക്ക് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾക്കിടെ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. പിന്നിൽ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കും.