കരിയർ ഗൈഡൻസ്
Sunday 24 August 2025 12:09 AM IST
വണ്ടൂർ: ജെ.സി.ഐ നിലമ്പൂരിന്റെ നേതൃത്വത്തിൽ വണ്ടൂർ ഗേൾസ് കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ ശാസ്ത്ര അഭിരുചി പരീക്ഷ സംഘടിപ്പിച്ചു. വണ്ടൂർ നിലമ്പൂർ സബ് ജില്ലകളിൽ നിന്നായി നൂറ് വിദ്യാർത്ഥികൾ പങ്കെടുത്തു. സർട്ടിഫിക്കറ്റിന് പുറമെ 1.10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 51,000 രൂപയാണ് രണ്ടാം സമ്മാനം. മറ്റു വിജയികൾക്ക് നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. ഗണിതം, ഫിസിക്സ്,ഹ്യൂമാനിറ്റീസ്, കോമേഴ്സ് , ഐക്യു തുടങ്ങിയ വിഷയങ്ങളിർ നിന്നായിരുന്നു ചോദ്യങ്ങൾ. നിലമ്പൂർ പ്രസിഡന്റ് ജനീഷ് ബാബു, ശിഹാബ് അലിവ് എന്നിവർ നേതൃത്വം നൽകി.