പ്രവാസി ക്ഷേമ ബോർഡ് അംഗത്വ കാമ്പെയിൻ

Sunday 24 August 2025 12:19 AM IST
D

മലപ്പുറം: പ്രവാസി ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ കാമ്പെയിനും കുടിശ്ശിക നിവാരണവും നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടി പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ പുതുതായി അംഗത്വം എടുക്കാനും അംഗത്വം നഷ്ടപ്പെട്ടവർക്ക് പിഴ ഇളവ് ആനുകൂല്യത്തോടെ പുതുക്കാനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു. കാമ്പെയിനിൽ പങ്കെടുക്കാൻ കഴിയാത്ത പ്രവാസികൾക്ക് അക്ഷയ കേന്ദ്രം വഴിയോ സേവാ കേന്ദ്രം വഴിയോ പുതുതായി അംഗത്വം എടുക്കാനും പിഴയിളവ് അനുകൂല്യത്തോടെ അംശദായം അടച്ച് അംഗത്വം പുതുക്കാനും കഴിയുമെന്ന് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു.