ഗ്രാമീണചന്തയ്ക്ക് തുടക്കമായി

Sunday 24 August 2025 12:38 AM IST
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ താഴെ വടയത്ത് സഹകരണ ഗ്രാമീണ ചന്തയ്ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോയൻ്റ് രജിട്രാർ എൻ.എം ഷീജ മുഖ്യാതിഥിയായി. പി.ഷിജു ആദ്യ വിൽപ്പന നടത്തി. ടി.കെ.മോഹൻദാസ്, കെ.ധനരാജ്, ജുഗുനു തെക്കയിൽ, ടി.കെ.കുട്ട്യാലി, പി.പി ചന്ദ്രൻ, പി.കെ സബിന, കെ.പി.ശോഭ, ഹാഷിം നമ്പാടൻ, സി.എൻ.ബാലകൃഷ്ണൻ, പി.കെ.സുരേഷ്, വി.പി.മൊയ്തു, എം.കെ.കുഞ്ഞി കേളു നമ്പ്യാർ, കെ.സി ബിന്ദു, ടി.കെ.ജമാൽ, എൻ.പി പുരുഷു, എം.എം വിനീത, രജിന പ്രമോദ്, ആർ ഗംഗാധരൻ പ്രസംഗിച്ചു.