ഭഗവത് ഗീതാ ജ്ഞാന യജ്‌ഞം
Sunday 24 August 2025 12:44 AM IST
കോഴിക്കോട്: സംബോധ് ഫൗണ്ടേഷൻ കോഴിക്കോട് ഘടകവും കേസരിയും സംയുക്തമായി സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ ശ്രീമദ് ഭഗവത് ഗീതാ ജ്ഞാന യജ്‌ഞം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 26 മുതൽ 31 വരെ വൈകിട്ട് 6 മുതൽ 7.30 വരെ കോഴിക്കോട് കേസരി പരമേശ്വരം ഹാളിലാണ് യജ്‌ഞം. ഭാരതീയ വിചാര കേന്ദ്രവുമായി ചേർന്ന് 27 മുതൽ 31 വരെ രാവിലെ 7 മുതൽ 8 വരെ വിചാരകേന്ദ്രം ഹാളിൽ പ്രണവാനന്ദ സ്വാമിജി പ്രഭാഷണം നടത്തും. 26ന് വെെകിട്ട് 5.30ന് യജ്ഞത്തിന്റെ ഉദ്ഘാടനം എൻ.ഇ. മനോഹർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ബാലകൃഷ്‌ണൻ ഏറാടി, കെ.അജയകുമാർ, അഡ്വ. വി.പി. രാധാകൃഷ്‌ണൻ, മനോഹർദാസ് എന്നിവർ പങ്കെടുത്തു.