ബഹിരാകാശ പ്രദര്‍ശനം

Sunday 24 August 2025 12:09 AM IST
ബഹിരാകാശ പ്രദര്‍ശനം

കോ​ഴി​ക്കോ​ട്:​ ​ദേ​ശീ​യ​ ​ബ​ഹി​രാ​കാ​ശ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മേ​ഖ​ലാ​ ​ശാ​സ്ത്ര​ ​കേ​ന്ദ്ര​ത്തി​ൽ​ ​ജ്യോ​തി​ശാ​സ്ത്ര​ ​​​ ​ബ​ഹി​രാ​കാ​ശ​ ​പ്ര​ദ​ർ​ശ​നം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പു​രാ​ത​ന​ ​ആ​കാ​ശം​ ​മു​ത​ൽ​ ​പു​ത്ത​ൻ​ ​ച​ക്ര​വാ​ളം​ ​വ​രെ​ ​​​ ​ഭാ​ര​ത​ത്തി​ന്റെ​ ​ബ​ഹി​രാ​കാ​ശ​ ​പൈ​തൃ​കം​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​പ്ര​ദ​ർ​ശ​നം​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​കെ​ ​ജ​യ​റാം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഇ​ന്ത്യ​യു​ടെ​ ​ബ​ഹി​രാ​കാ​ശ​​​ ​സാ​ങ്കേ​തി​ക​ ​സ്റ്റാ​ർ​ട്ട​പ്പ് ​ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ​ ​വ​ള​ർ​ച്ച,​ ​ശു​ഭാം​ശു​ ​ശു​ക്ല​യെ​ ​അ​ന്താ​രാ​ഷ്ട്ര​ബ​ഹി​രാ​കാ​ശ​ ​നി​ല​യ​ത്തി​ൽ​ ​എ​ത്തി​ച്ച​ ​ദൗ​ത്യം,​ ​ഇ​ന്ത്യ​യു​ടെ​ ​ദൗ​ത്യ​മാ​യ​ ​ഗ​ഗ​ൻ​യാ​ൻ​ ​തു​ട​ങ്ങി​യ​വ​ ​പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.​ ​മേ​ഖ​ലാ​ ​ശാ​സ്ത്ര​ ​കേ​ന്ദ്രം​ ​പ്രോ​ജ​ക്ട് ​കോ​ർ​ഡി​നേ​റ്റ​ർ​ ​എം.​എം.​കെ​ ​ബാ​ലാ​ജി​ ​,ടെ​ക്​​നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ജ​യ​ന്ത് ​ഗാം​ഗു​ലി​ ​പ്രസംഗിച്ചു.