മദ്രസ അദ്ധ്യാപകർക്ക് ഭവന വായ്പ
Sunday 24 August 2025 12:12 AM IST
കോഴിക്കോട്: മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ഭവനരഹിതരായ മദ്രസ അദ്ധ്യാപകർക്ക് പലിശരഹിത ഭവനവായ്പ പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനവും ക്ഷേമനിധിയിലെ അംഗങ്ങൾക്ക് വിവാഹ സഹായ വിതരണവും നാളെ നടക്കും. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2.30ന് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. 207 പേരെയാണ് വായ്പക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 53 പേർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകുന്നത്. ഇതുവരെ 452 പേർക്ക് 10.78 കോടി രൂപ പലിശരഹിത ഭവന നിർമ്മാണ വായ്പയായി നൽകിയിട്ടുണ്ടെന്ന് മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൾനാസർ പുലത്ത്, ഇ.യാക്കൂബ് ഫെെസി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.