ഓണത്തിന് സർക്കാർ ജീവനക്കാർ‌ക്ക് കോളടിച്ചു, സെപ്തംബർ ഒന്നിന് ശമ്പളത്തോടൊപ്പം ക്ഷാമബത്തയും, പെൻഷൻകാർക്കും ആശ്വാസം

Saturday 23 August 2025 7:55 PM IST

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചിട്ടുണ്ട്,​ യു.ജി.സി,​ എ.ഐ.,​സി.ടി.ഇ,​ മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡി.എ. ഡി.ആ‍ർ വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും,​ പുതിയ ആനുകൂല്യം സെപ്തംബർ ഒന്നിന് ശമ്പളത്തിനും പെൻഷനും ഒപ്പം കിട്ടിത്തുടങ്ങും.

ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർദ്ധനയുണ്ടാകും. ജീവനക്കാരോടും പെൻഷൻകാരോടും പ്രതിജ്ഞാ ബദ്ധമായ നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം രണ്ടാമത്തെ ഗഡു ഡി.എ,​ ഡ‌ി.ആർ ആണ് ഇപ്പോൾ അനുവദിച്ചത്. കഴിഞ്ഞ വർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്. ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പണമായും നൽകിയിരുന്നു.