കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Saturday 23 August 2025 8:17 PM IST

ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അ‌ഞ്ചുവയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി - ഉഷ ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചത്.

അവിടെ നിന്ന് ആരോഗ്യസ്ഥിതി വഷാളായതിനാൽ കുട്ടിയെ അടിമാലി ആശുപത്രിയിലേക്ക് റഫർ ചെയ്തു. അടിമാലി താലൂക്കാശുപത്രിയിലേക്കെത്തും വഴി കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കാട്ടിലൂടെ ആളുകൾ ചുമന്നാണ് കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ചത്. സംസ്കാരം കഴിഞ്ഞു.