പെൻഷനേഴ്സ് യൂണിയൻ വനിതാസംഗമം
Sunday 24 August 2025 12:55 AM IST
നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി പഞ്ചായത്ത് വനിതാസംഗമം ജില്ലാ കമ്മിറ്റി അംഗം എം.കെ. രാധ ഉദ്ഘാടനം ചെയ്തു. പി. സുജാത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൺവീനർ വി. രാജലക്ഷ്മി, യൂണിറ്റ് കൺവീനർ എ.കെ.ശശികല, പി.എം. ജാനു, പി.കെ. പുഷ്പവല്ലി, ടി.കെ.ഗീത, പി.ഉഷ, ഇ.സാവിത്രി, എം.പി. ജാനകി എന്നിവർ പ്രസംഗിച്ചു.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറമേരി യൂണിറ്റ് വനിതാ സംഗമം പെൻഷൻ ഭവനിൽ ചേർന്നു. നീനാകുമാരി. ടി. ഉദ്ഘാടനം ചെയ്തു. സബ് കമ്മറ്റി പ്രസി. പ്രഭ.കെ.അദ്ധ്യക്ഷത വഹിച്ചു. കെ.പി.സലില, കെ.ടി. സുമ, വനിതാ കൺവീനർ ശാന്തകുമാരി. കെ.കെ, കെ.ഉഷാവതി പ്രസംഗിച്ചു.