സി. കുമാരൻ ദിനാചരണം

Sunday 24 August 2025 12:58 AM IST
പടം: സി. കുമാരൻ്റെ ഒമ്പതാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് കല്ലാച്ചിയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

കല്ലാച്ചി: സി.പി.ഐ. നേതാവ് സി. കുമാരൻ്റെ ഒമ്പതാം ചരമവാർഷികദിനാചരണം സി.പി.ഐ. നാദാപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.കല്ലാച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ടി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം പി.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, എ.ഐ. എസ്.എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, വി.പി. ശശിധരൻ, ടി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു. സി.എച്ച് ദിനേശൻ സ്വാഗതവും വി.സി ഗോപാലൻ നന്ദിയും പറഞ്ഞു.