എച്ച്.എം.ടിക്ക് തുണയാകാൻ വിസാഖ് മാതൃക പാക്കേജ് രണ്ടു മാസത്തിനകമെന്ന് കേന്ദ്രം

Sunday 24 August 2025 1:10 AM IST

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി ) കളമശേരിയിലെ യൂണിറ്റിന് വിസാഖ് മാതൃകയിൽ പുനരുജീവന പാക്കേജ് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. രണ്ടു മാസത്തിനകം സാമ്പത്തികസഹായ പാക്കേജ് അനുവദിക്കാൻ നടപടികൾ പുരോഗമിക്കുന്നു.

കേന്ദ്ര ഘന, വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ഹൈബി ഈഡൻ എം.പി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. വലിയ രീതിയിൽ പുനരുദ്ധാരണ സാദ്ധ്യതകൾ നിലനിൽക്കുന്നതാണ് കളമശേരി യൂണിറ്റെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ സന്ദർശനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഐ) മുൻ ഡയറക്ടർ ജനറലും നീതി ആയോഗ് ഉപദേശകനുമായ വിജയ്‌കുമാർ സരസ്വത് ഒരുമാസം മുമ്പ് കമ്പനി സന്ദർശിച്ചിരുന്നു. മൂന്നുദിവസം മുമ്പ് അദ്ദേഹം റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് അടിസ്ഥാനമാക്കി രണ്ടു മാസത്തിനുള്ളിൽ വിശാഖ് മാതൃകയിൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനാണ് പദ്ധതിയെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര ഘനവ്യവസായ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. തേജസ്വി എസ്. നായികും ചർച്ചയിൽ പങ്കെടുത്തു. എച്ച്.എം.ടി വർക്കേഴ്‌സ് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.എൻ. ലിൻസൺ എം.പിക്ക് നൽകിയ നിവേദനം അടിസ്ഥാനമാക്കിയായിരുന്നു ചർച്ച.

വിശാഖിന് കിട്ടിയത് 11,440 കോടി

കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന്റെ കീഴിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്‌റ്റീൽ പ്ളാന്റിന്റെ പുനരുജ്ജീവനത്തിന് പാക്കേജ് അനുവദിച്ചിരുന്നു. മൂലധനത്തിന്റെ കുറവും വായ്‌പകൾ തിരിച്ചടയ്‌ക്കാൻ കഴിയാതെയും ബാദ്ധ്യതകൾ മൂലം ഏതാനും വർഷം മുമ്പ് കമ്പനി കടുത്ത പ്രതിസന്ധി നേരിട്ടു. പ്രതിസന്ധിയെ നേരിടാനാണ് കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര സർക്കാർ പുനരുജ്ജീവന പാക്കേജായി 11,440 കോടി രൂപ അനുവദിച്ചത്. ഇതിൽ 10,300 കോടിയും മൂലധനമായാണ് നൽകിയത്. ഇതുപയോഗിച്ച് ഉത്പാദനം പൂർണതോതിലാക്കാൻ വിശാഖിന് കഴിഞ്ഞു.

ആവശ്യങ്ങൾ

എച്ച്.എം.ടിയിൽ പ്രൊഫഷണൽ മാനേജ്‌മെന്റ് ആവശ്യം

മാനേജിംഗ് ഡയറക്ടർ, ചെയർമാൻ പോലുള്ള നേതൃനിരയിലെ തസ്തികകളിൽ സ്ഥിരനിയമനം വേണം

ജീവനക്കാരുടെ ആനുകൂല്യങ്ങളുംസമയബന്ധിതമായി നൽകണം

കൈവശമുള്ള ഭൂമി ഫലപ്രദമായി വിനിയോഗിക്കണം പുതിയ തൊഴിലവസരണങ്ങൾ സൃഷ്ടിക്കണം

പ്രശ്‌നങ്ങൾ, സ്ഥിതി

പ്ര​വ​ർ​ത്ത​ന​ ​മൂ​ല​ധ​ന​ത്തി​ന്റെ​യും​ ​മ​നു​ഷ്യ​ശേ​ഷി​യു​ടെ​യും​ ​കു​റ​വ്

ക​ള​മ​ശേ​രി​ ​യൂ​ണി​റ്റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​മ​ന്ദ​ഗ​തി​യിൽ

​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ര്യ​മാ​യ​ ​പി​ന്തു​ണ ലഭിക്കുന്നില്ല

2023-​ 2014​ൽ 6.54​ ​കോ​ടി​ ​രൂ​പ​ ​പ്ര​വ​ർ​ത്ത​ന​ ലാ​ഭം​ ​നേ​ടി

കൊവിഡ് കാലത്തും ​11.89​ ​കോ​ടി​ ​രൂ​പ​ ​ലാ​ഭം നേടി​

കളമശേരി എച്ച്.എം.ടിക്ക് പുനരുജ്ജീവന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. രണ്ടുമാസത്തിനകം പ്രതീക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു.

ഹൈബി ഈഡൻ എം.പി.