ടേബിൾ ടെന്നീസ് ടൂർണമെന്റിന് തുടക്കം

Sunday 24 August 2025 1:10 AM IST

വൈപ്പിൻ: ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് ഞാറക്കലിൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് ചീഫ് പേട്രൺ പി.കെ. വെങ്കിട്ടരാമൻ, സ്‌പോർട്‌സ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ റഫീഖ് അബൂബക്കർ, എറണാകുളം ടേബിൾ ടെന്നീസ് അസോസിയേഷൻ ഭാരവാഹികളായ ഗ്ലാഡിസൺ കൊറിയ, പീറ്റർ ഡിസിൽവ, വി. വി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 3 ദിവസമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 350 ഓളം കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.