'അവകാശം സംരക്ഷിക്കണം'

Sunday 24 August 2025 1:11 AM IST

കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതി ആവശ്യപ്പെട്ടു. വൈ.എം.സി.എ ഹാളിൽ നടന്ന രാഷ്ട്രീയ സമ്മേളനം സഭയുടെ അൽമായ കമ്മിഷൻ ചെയർമാനും മാവേലിക്കര രൂപതാ മുൻ അദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ആർ. ബൈജു അദ്ധ്യക്ഷത വഹിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്, കാത്തലിക് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജ് കുട്ടി, ട്രഷറർ അഡ്വ. എൽദോ പൂക്കുന്നേൽ, രൂപത പ്രസിഡന്റ് എൻ.ടി ജേക്കബ്, ഫാ. മാത്യൂസ് കുഴിവിള, ഫാ. ജോർജ് മാങ്കുളം തുടങ്ങിയവർ സംസാരിച്ചു.