വാനര സംഘം തൃക്കാക്കരയിൽ

Sunday 24 August 2025 1:13 AM IST

കാക്കനാട്: തൃക്കാക്കര അഗ്നി ശമനസേന കേന്ദ്രത്തിന്റെ സമീപത്തുള്ള മൈത്രി നഗറിൽ ഇന്നലെ രാവിലെ പത്തുമണിയോടെ വാനരസംഘം വിവിധ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കയറിയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് ഉണിച്ചിറ ജംഗ്ഷന് സമീപത്തുള്ള വീടുകളിലും വാനസംഘത്തെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കളക്ടറേറ്റ് ഉൾപ്പെടെ കാക്കനാട് വിവിധ പ്രദേശങ്ങളിൽ ഈ വാനരസംഘം കറങ്ങി നടക്കുകയാണ്. വാനര സംഘത്തിന്റെ ഉപദ്രവം ആർക്കും ഉണ്ടായിട്ടില്ല. നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും കണ്ടെത്താനായില്ല.കാക്കനാട് എയർപോർട്ട് സീപോർട്ട് റോഡിലൂടെ പോകുന്ന ദീർഘദൂര ചരക്ക് വാഹനങ്ങളിൽ നിന്നാവാം ഇവർ എത്തിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.