വിവരശേഖരണ ശില്പശാല 29ന്

Sunday 24 August 2025 1:14 AM IST

നെടുമ്പാശേരി: സമുദ്ര മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പാരിസ്ഥിതിക വിഷയങ്ങളിൽ സമഗ്ര വിവരശേഖരണത്തിന് കേന്ദ്ര പദ്ധതി നിർവഹണ മന്ത്രാലയം നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിക്കുന്ന ആദ്യ ദേശീയ ശില്പശാല 29ന് നെടുമ്പാശേരി ഫ്ലോറ കൺവെൻഷൻ സെന്ററിൽ നടക്കും. കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയം സെക്രട്ടറി ഡോ.സൗരഭ് ഗാർഗ്, സംസ്ഥാന ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പങ്കെടുക്കും. ഒമ്പത് തീരദേശ സംസ്ഥാനങ്ങൾ, നാല് കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 70 പ്രതിനിധികൾ ഉൾപ്പെടെ 80 ഓളം പേർ ശില്പശാലയിൽ പങ്കെടുക്കും. സമുദ്ര ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ പഠന വിധേയമാക്കുകയാണ് ലക്ഷ്യം.