സപ്ലൈകോ ഓണം ഫെയർ 26 മുതൽ

Sunday 24 August 2025 1:15 AM IST

കൊച്ചി: സപ്ലൈകോ എറണാകുളം ജില്ലാ ഓണം ഫെയർ കലൂർ ജവഹർലാൽ നെഹ്‌റു ഇൻറർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ 26ന് ആരംഭിക്കും. രാവിലെ 10.30ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ നഗരസഭ മേയർ അഡ്വ.എം. അനിൽകുമാർ ആദ്യ വില്പന നടത്തും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നൽകുന്നുണ്ട്. സെപ്തംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ. എല്ലാ നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ട്.