എം.പി.ഇ.ഡി.എ സ്ഥാപക ദിനം
Sunday 24 August 2025 12:28 AM IST
കൊച്ചി : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) 53-ാം സ്ഥാപക ദിനാഘോഷം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 24ന് നടക്കുന്ന സ്ഥാപക ദിനത്തിൽ 25 വർഷം സേവനം പൂർത്തിയാക്കിയ എം.പി.ഇ.ഡി.എ ജീവനക്കാരെയും 80 വയസ് പിന്നിട്ട വിരമിച്ച ജീവനക്കാരെയും ആദരിക്കും. എം.പി.ഇ.ഡി.എ ചെയർമാൻ ഡി.വി. സ്വാമി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംസാരിക്കും. ജീവനക്കാരുടെ മക്കളിൽ 10, 12 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്ക് രാജേശ്വരി എൻഡോവ്‌മെന്റ് അവാർഡും നൽകും. 25ന് വിവിധ മേഖലകളിലെ വാണിജ്യ പങ്കാളികളുമായി യോഗങ്ങളും നടക്കും.