വിളവെടുത്തു
Sunday 24 August 2025 1:57 AM IST
പുതുക്കോട്: ഹരിത കർമ്മസേനാംഗങ്ങൾ കൃഷി ചെയ്ത പൂക്കളും പച്ചക്കറികളും വിളവെടുത്തു. പുതുക്കോട് എം.സി.എഫ് കെട്ടിടത്തിന്റെ പരിസരത്തായി വനിതകൾക്ക് പച്ചക്കറി കൃഷി 2025-26 പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ നൽകിയ വെണ്ട, വഴുതന, പച്ചമുളക്, ചെണ്ടുമല്ലി എന്നിവയാണ് കൃഷി ചെയ്തത്. ജൈവവളം ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ സിറാജുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി വി.ദീപ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.നിഷ എന്നിവർ പങ്കെടുത്തു.