സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക ഇളവ്
Sunday 24 August 2025 12:01 AM IST
കൊച്ചി: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്ക് മാത്രമാണ് ഇളവ്. വില കുത്തനെ ഉയർന്നതോടെ 529 രൂപയുടെ ഒരു ലിറ്റർ കേര വെളിച്ചെണ്ണ സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു.
ഇതിനേക്കാൾ 12 രൂപ കുറച്ചാണ് ഞായറാഴ്ച വിൽക്കുന്നത്. സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ആഗസ്റ്റ് മുതൽ നൽകുന്നുണ്ട്.