കെ.എൽ.എഫിന്റെ റെഡി ടു ഡ്രിങ്ക് തേങ്ങപായസം

Saturday 23 August 2025 11:05 PM IST

കൊച്ചി: തേങ്ങാപാലിൽ തയ്യാറാക്കിയ കോക്കോനാട് റെഡി ടു ഡിങ്ക് സേമിയ പായസം കെ.എൽ.എഫ് നിർമൽ ഇൻഡസ്ട്രീസ് വിപണിയിൽ അവതരിപ്പിച്ചു. വെളിച്ചെണ്ണ വ്യാപാരത്തിൽ 80 വർഷത്തിലേറെ പരിചയ സമ്പത്തുള്ള കെ.എൽ.എഫ് പ്രിസർവേറ്റീവ്സും കൃത്രിമ നിറങ്ങളും ചേർക്കാതെയാണ് പായസം തയ്യാറാക്കുന്നത്. കോക്കനട്ട് ഷുഗർ, കെയിൻ ഷുഗർ എന്നീ രണ്ട് തരം പായസമാണ് പുറത്തിറക്കുന്നത്. വർഷങ്ങൾ നീണ്ട ഗവേഷണത്തിലാണ് ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും തേങ്ങാപാലിലുള്ള റെഡി ടു ഡിങ്ക് സേമിയ പായസം അവതരിപ്പിക്കുന്നതെന്ന് ഡയറക്ടർമാരായ സണ്ണി ഫ്രാൻസിസ്, പോൾ ഫ്രാൻസിസ് എന്നിവർ പറഞ്ഞു. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി കെ.വി. ഗിൽബർട്ട്, പോത്തീസ് സൂപ്പർ സ്റ്റാർസ് വൈസ് പ്രസിഡന്റ് സുധീർ കാനക്കോട്, നടിയും ഇൻഫ്ളുവൻസറുമായ ബ്ലെസ്സി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.