കല്യാൺ സിൽക്‌സിൽ ഓണക്കാല നറുക്കെടുപ്പ്

Sunday 24 August 2025 12:05 AM IST

തൃശൂർ : കല്യാൺ സിൽക്‌സിന്റെ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും സമ്മാനപദ്ധതിയുടെ രണ്ടാമത്തെ നറുക്കെടുപ്പ് കല്യാൺ സിൽക്‌സിന്റെ കൊച്ചി ഷോറൂമിൽ നടന്നു. മന്ത്രി പി.രാജീവ്, ടി.ജെ വിനോദ് എം.എൽ.എ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്.മേനോൻ, മുൻ കൗൺസിലർ കെ.വി.പി.കൃഷ്ണകുമാർ എന്നിവർ വിജയികളെ തിരഞ്ഞെടുത്തു.

വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണത്തിന് എൻ.നാഥ് അർഹനായി. നിഷ ഭാവയാനി, ജയശ്രീ ആർ. ഹെൻ, അബ്ദുൾ ബഷീർ എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലെനോ കാർ സ്വന്തമാക്കിയത്. കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമൻ, കല്യാൺ സിൽക്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, സിനിമ താരം ബോബി കുര്യൻ എന്നിവർ പങ്കെടുത്തു.