പി.എസ്.സി അറിയിപ്പുകൾ
Sunday 24 August 2025 12:20 AM IST
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലകട്രോണിക്സ് മെക്കാനിക്ക്) (ക്യാറ്റഗറി നമ്പർ 656/2023) തസ്തികയിലേക്ക് നാളെ(25) പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471-2546446).
ഒ.എം.ആർ. പരീക്ഷ
സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് (ഗവ. പോളിടെക്നിക് കോളേജുകൾ) (ക്യാറ്റഗറി നമ്പർ 720/2024) തസ്തികയിലേക്ക് 29ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.