ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഡി.എ
Sunday 24 August 2025 12:26 AM IST
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്തയും സർവീസ് പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ഒരുഗഡു അനുവദിച്ചതായി ധനമന്ത്റി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 2022 ജൂലായ് മുതൽ നൽകേണ്ട 3% ഡി.എ.കുടിശികയാണിത്.
സെപ്തംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം നൽകിതുടങ്ങും. മുൻകാല പ്രാബല്യം നൽകിയിട്ടില്ല. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ലഭിക്കും. സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2,000 കോടിരൂപയുടെ അധികചെലവുണ്ടാകും.ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയത് 1,66,800 രൂപയുമാണ്.