ഐ.എം.എ സംസ്ഥാന കലോത്സവം

Sunday 24 August 2025 12:32 AM IST

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ സംസ്ഥാന കലോത്സവം 'വിബ്ജിയോർ ഓണവില്ലി"ന് തുടക്കം. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ കലോത്സവം ഉദ്ഘാടനവും തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജോസഫ് ജോർജ് അദ്ധ്യക്ഷതയും വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്‌സൺ ഡോ.അശോക വത്സല, ഡോ.പി.എൻ.അജിത, ഡോ.സുദർശൻ, ഡോ.ബിജോൺ ജോൺസൺ, ഡോ.ബേബി തോമസ്, ഡോ.പവൻ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. പോയിന്റ് കൂടുതലുള്ള ജില്ലയ്ക്ക് ഡോ.ജോർജ് മാത്യു മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സമ്മാനിക്കും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ അദ്ധ്യക്ഷത വഹിക്കും. ഡോ.പി.എൻ.രാഘവൻ, സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ, ഗായിക ഇന്ദുലേഖ വാര്യർ, ആർട്ടിസ്റ്റ് ജെ.ആർ.പ്രസാദ്, ഡോ.എ.മാർത്താണ്ഡ പിള്ള, ഡോ.പി.ഗോപികുമാർ, ഡോ.എം.എൻ.മേനോൻ എന്നിവർ പങ്കെടുക്കും.

ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ന് ​സു​പ്രീം​കോ​ട​തി​ ​നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി​:​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​പ​ടി​ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്‌​ത് 31​ ​താ​ൽ​ക്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ന് ​സു​പ്രീം​കോ​ട​തി​ ​നോ​ട്ടീ​സ്.​ഇ​വ​രെ​ ​ത​ത്കാ​ലം​ ​പി​രി​ച്ചു​വി​ട​രു​തെ​ന്ന് ​ജ​സ്റ്റി​സ് ​ജെ.​കെ.​ ​മ​ഹേ​ശ്വ​രി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.​ശു​ചീ​ക​ര​ണം,​വി​ള​ക്ക് ​വൃ​ത്തി​യാ​ക്ക​ൽ,​റൂം​ ​ബോ​യ് ​തു​ട​ങ്ങി​യ​ ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​മാ​ർ​ച്ചി​ൽ​ ​വി​ജ്ഞാ​പ​നം​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ഇ​തി​ലെ​ ​ന​ട​പ​ടി​ക​ൾ​ ​കോ​ട​തി​യു​ടെ​ ​അ​ന്തി​മ​തീ​ർ​പ്പ് ​വ​രു​ന്ന​തു​ ​വ​രെ​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പ​ട്ടി​ട്ടു​ണ്ട്.​സ്ഥി​ര​നി​യ​മ​നം​ ​ന​ൽ​ക​ണ​മെ​ന്ന​ 242​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ആ​വ​ശ്യം​ 2024​ ​ജൂ​ലാ​യി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി​യി​രു​ന്നു.

വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​പിഴ ഈ​ടാ​ക്കാ​ൻ​ ​ഗ്രേ​ഡ് ​എ​സ്.​ഐ​ക്ക് അ​ധി​കാ​ര​മി​ല്ല​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​നി​യ​മ​പ്ര​കാ​രം​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​പി​ഴ​ ​ഈ​ടാ​ക്കാ​ൻ​ ​ഗ്രേ​ഡ് ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ​അ​ധി​കാ​ര​മി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​സ​ർ​ക്കാ​ർ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​ഇ​തി​നു​ള്ള​ ​അ​ധി​കാ​രം​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​മു​ത​ൽ​ ​മു​ക​ളി​ലേ​ക്കു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണെ​ന്ന് ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷ് ​വ്യ​ക്ത​മാ​ക്കി.​ ​ബൈ​ക്കി​ന്റെ​ ​ന​മ്പ​ർ​ ​പ്ലേ​റ്റി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് ​ശാ​സ്താം​കോ​ട്ട​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ഗ്രേ​ഡ് ​എ​സ്.​ഐ​ 7000​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കി​യ​തി​നെ​തി​രെ​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​വി​ഘ്‌​നേ​ഷ് ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​യി​ലാ​ണ് ​ഉ​ത്ത​ര​വ്.ഗ്രേ​ഡ് ​എ​സ്.​ഐ​മാ​രെ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്‌​ക്കാ​യി​ ​നി​യോ​ഗി​ക്ക​രു​തെ​ന്ന് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​വും​ ​ന​ൽ​കി.

നി​ഷി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​സെ​മി​നാ​ർ​ 25​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച് ​ആ​ൻ​ഡ് ​ഹി​യ​റി​ങ്ങും​ ​(​നി​ഷ്),​സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​നി​ഡാ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​'​ലൈം​ഗി​ക​ത​യും​ ​ഒ​ക്യു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​യും​:​ ​ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കാ​യു​ള്ള​ ​സ​മീ​പ​ന​ങ്ങ​ൾ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​സെ​മി​നാ​ർ​ ​ന​ട​ത്തു​ന്നു.25​ന് ​രാ​വി​ലെ​ 10​:30​ ​മു​ത​ൽ​ 12​:00​ ​വ​രെ​ ​ഗൂ​ഗി​ൾ​ ​മീ​റ്റിം​ഗി​ലൂ​ടെ​യും​ ​നി​ഷി​ന്റെ​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലൂ​ടെ​യും​ ​ത​ത്സ​മ​യ​ ​സം​പ്രേ​ക്ഷ​ണം​ ​ന​ട​ക്കും.​ലി​ങ്ക്:​ ​h​t​t​p​s​:​/​/​m​e​e​t.​g​o​o​g​l​e.​c​o​m​/​b​i​p​-​j​u​c​o​-​c​e​r.​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 8848683261,​w​w​w.​n​i​d​a​s.​n​i​s​h.​a​c.​i​n​/.