ബില്ലിൽ തനിക്ക് ഇളവ് വേണ്ടെന്ന് മോദി പറഞ്ഞു: റിജിജു
Sunday 24 August 2025 12:38 AM IST
ന്യൂഡൽഹി: 30 ദിവസം കസ്റ്രഡിയിൽ കഴിയുന്ന നേതാക്കളെ പ്രധാനമന്ത്രി,മുഖ്യമന്ത്രി പദവികളിൽ നിന്ന് നീക്കുന്ന ബില്ലിൽ നിന്ന് തന്നെയും ഒഴിവാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അങ്ങനെയൊരു നിർദ്ദേശം മുന്നിൽ വച്ചപ്പോൾ പ്രധാനമന്ത്രി പദവിക്ക് അത്തരത്തിലൊരു ഇളവ് വേണ്ടെന്ന് മോദി നിലപാടെടുത്തു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിർദ്ദേശമുയർന്നത്. പ്രധാനമന്ത്രിയും പൗരനാണെന്നും,പ്രത്യേക പരിരക്ഷ പാടില്ലെന്നും മോദി നിലപാടെടുത്തുവെന്ന് റിജിജു ഇന്നലെ വാർത്താ ഏജൻസിയോട് പറഞ്ഞു.