താത്പര്യമുള്ള മേഖലയിലെത്താൻ കരിയർ മാപ്പിംഗ്
കാലത്തിന്റെ മാറ്റത്തിനനുസരിച്ചു തൊഴിലുകളിൽ സമൂലമായ മാറ്റങ്ങളുണ്ട്. കോഴ്സുകളിലും ഏറെ പുത്തൻ പ്രവണതകൾ ദൃശ്യമാണ്. കാർഷിക, വ്യവസായ മേഖലകളെ അപേക്ഷിച്ചു സേവനമേഖലയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ.മികച്ച തൊഴിലിന് സ്കിൽ വികസനത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.കരിയർ മാപ്പിംഗിലൂടെ താല്പര്യമുള്ള തൊഴിൽ മേഖലയിലെത്താം.
എങ്ങനെ തിരഞ്ഞെടുക്കാം.
10–ാം ക്ലാസ് മുതൽ മികച്ച കരിയർ മാപ്പിംഗിലൂടെ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സാധിക്കും. വിദ്യാർത്ഥിയുടെ താല്പര്യം, അഭിരുചി,പഠിക്കാനുദ്ദേശിക്കുന്ന കോഴ്സിന്റെ പ്രസക്തി,കോഴ്സ് പൂർത്തിയാക്കിയാൽ ലഭിക്കാവുന്ന തൊഴിലിനോടുള്ള മനോഭാവം,ലക്‌ഷ്യം,കോഴ്സ് പഠിക്കാനുള്ള പ്രാപ്തി എന്നിവ വിലയിരുത്തണം. തൊഴിലിനിണങ്ങിയ കോഴ്സുകൾ കണ്ടെത്തണം.5,10,20 വർഷങ്ങളിൽ കൈവരിക്കാവുന്ന സ്വപ്‌ന നേട്ടങ്ങൾ/വിജയ മന്ത്രങ്ങൾ തയ്യാറാക്കണം. അറിവ്,ആശയവിനിമയം,പൊതു വിജ്ഞാനം,ഭാഷാ പ്രാവീണ്യം,കമ്പ്യൂട്ടർ പരിജ്ഞാനം,സ്കിൽ എന്നിവയിലുള്ള അക്കാഡമിക്, ഗവേഷണ മികവുകൾ മനസ്സിലാക്കിയിരിക്കണം. വ്യക്തമായ ടൈം മാനേജ്‌മന്റ് ഓരോഘട്ടത്തിലും ലക്ഷ്യത്തിനനുസരിച്ചു ശീലിപ്പിച്ചെടുക്കണം.
ലക്ഷ്യങ്ങൾ സമയബന്ധിതമായിരിക്കണം. അക്കാഡമിക്,ഗവേഷണ,സ്കിൽ ലക്ഷ്യങ്ങൾ വിലയിരുത്തി കോഴ്സുകൾ കണ്ടെത്തണം.ആവശ്യമെങ്കിൽ മെന്ററിംഗ് സേവനം തേടണം.അദ്ധ്യാപകരെ ആശ്രയിക്കാം.കോഴ്സിന്റെ സാദ്ധ്യതകൾ വ്യക്തമായി വിലയിരുത്തണം. സുഹൃത്തുക്കളുമായും,അദ്ധ്യാപകരുമാ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്റർനാഷണൽ ലേബർ ഒർഗനൈസേഷന്റെ കണ്ടെത്തലുകൾക്കനുസരിച്ച് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനം അപ്രത്യക്ഷമാകും.പകരം പുതിയ തൊഴിലുകൾ രൂപപ്പെടും.ഇവയ്ക്കിണങ്ങിയ കോഴ്സുകൾ കണ്ടെത്തണം.2025 ലെ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ടനുസരിച്ച് ബിസ്സിനസ്,ലീഡർഷിപ്പ്,ടെക്നോളജി,ഡാറ്റ സയൻസ്, വൊക്കേഷണൽ സ്കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് വിദേശ രാജ്യങ്ങളിലും ഉപരിപഠന സാദ്ധ്യതകളേറെയാണ്. ഏതു മേഖലയിലേക്കും മാറിപ്പോകാനുള്ള അവസരങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട് .