യു.ജി.സി മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരു ആത്മീയാചാര്യൻ

Sunday 24 August 2025 12:00 AM IST

തിരുവനന്തപുരം: യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ആത്മീയാചാര്യന്മാരുടെ പട്ടികയിൽ. ആത്മീയവും ബൗദ്ധികവുമായി ഉന്നത ശീർഷരായ സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ എന്നിവർക്കൊപ്പമാണ് ഗുരുവിനെയും ഉൾപ്പെടുത്തിയത്.

അതേസമയം, സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണ ഗുരുവില്ല. സ്വാമി ദയാനന്ദ സരസ്വതി, ജ്യോതിബ ഫൂലെ, ബി.ആർ അംബേദ്കർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ കോഴ്സിന്റെ മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്സ് എന്ന പേപ്പറിന്റെ മാതൃകാ സിലബസിലാണിത്. ദേശീയ പ്രസ്ഥാനമെന്ന വിഭാഗത്തിൽ ബാലഗംഗാധര തിലകനെയും മഹാത്മാ ഗാന്ധിയെയും ഉൾപ്പെടുത്തി. രാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം സോഷ്യലിസ്റ്റുകളുടെ കൂട്ടത്തിലാണ് നെഹ്‌റുവിന്റെ സ്ഥാനം. ‘ദേശീയവാദി’കളെക്കുറിച്ചുള്ള പാഠത്തിൽ സവർക്കർക്കു പുറമേ, ദീൻദയാൽ ഉപാധ്യായയും ഇടം പിടിച്ചു.

മാതൃകാ പാഠ്യപദ്ധതിയിൽ കെമിസ്ട്രിയുടെ മുൻ പേജിൽ യു.ജി.സിയുടെ എംബ്ലത്തിന് പകരം സരസ്വതീ ദേവിയുടെ ചിത്രമാണ് . മറ്റ് 8 വിഷയങ്ങളുടെ തുടക്കത്തിലും യു.ജി.സിയുടെ എംബ്ലമാണ്. സ​ര​സ്വ​തി ദേ​വി​യു​ടെ ചി​ത്ര​ത്തിനൊപ്പം വ​ര​ങ്ങ​ളു​ടെ ദാ​താ​വും ആ​ഗ്ര​ഹ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ക്കാ​രി​യു​മാ​യ സ​ര​സ്വ​തി ദേ​വി​ക്ക് ന​മ​സ്കാ​രം. ഹേ ​ദേ​വീ..ഞാ​ൻ എ​ന്റെ പ​ഠ​നം ആ​രം​ഭി​ക്കു​മ്പോ​ൾ, ദ​യ​വാ​യി എ​നി​ക്ക് എ​ല്ലാ​യ്​​​പ്പോ​ഴും ശ​രി​യാ​യ ധാ​ര​ണ​യു​ടെ ക​ഴി​വ് ന​ൽ​ക​ണ​മേ’ എ​ന്ന പ്രാർത്ഥനയും ഉൾപ്പെടുത്തി. കെ​മി​സ്​​ട്രി​യി​ൽ കെ​മി​ക്ക​ൽ നോ​ള​ജ്​ ഇ​ൻ വേ​ദാ​സ്​ എ​ന്ന അ​ധ്യാ​യ​ത്തി​ൽ ‘കു​ണ്ഡ​ലി​നി’ സ​ങ്ക​ൽ​പം, ക​ണാ​ദ മ​ഹ​ർ​ഷി​യു​ടെ അ​റ്റോ​മി​ക്​ തി​യ​റി, വേ​ദ​ങ്ങ​ളി​ലെ ലോ​ഹ​ശാ​സ്ത്രം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​മി​സ്​​ട്രി​യി​ൽ റ​ഫ​റ​ൻ​സി​നാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ന്ന്​ ‘ഹി​സ്റ്റ​റി ഓ​ഫ്​ ഹി​ന്ദു കെ​മി​സ്​​ട്രി’ എ​ന്ന​താ​ണ്. മാ​ത്ത​മാ​റ്റി​ക്സി​ൽ ‘വേ​ദി​ക്​ മാ​ത്ത​മാ​റ്റി​ക്സി​ലെ സൂ​ത്ര’, നാ​ര​ദ പു​രാ​ണ​ത്തി​ലെ മാ​ത്ത​മാ​റ്റി​ക്സ്​ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന്റെ ച​ട്ട​ക്കൂ​ടി​ൽ ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​വ​ർ​ക്ക​ർ, ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ

എ​ന്നി​വ​രു​ടെ ജീ​വ​ച​രി​ത്ര​വുമുണ്ട്.

നി​ർ​ദ്ദേ​ശ​ങ്ങൾ സെ​പ്തം.20​ ​വ​രെ

പു​തി​യ​ ​പാ​ഠ്യ​ ​പ​ദ്ധ​തി​യു​ടെ​ ​ക​ര​ടി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ദ്ധ​ർ​ക്കും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സെ​പ്‌​തം​ബ​ർ​ 20​ന് ​മു​ൻ​പ് ​അ​റി​യി​ക്കാം.​ ​അ​തി​നു​ ​ശേ​ഷ​മാ​കും​ ​ക​രി​ക്കു​ലം​ ​അ​ന്തി​മ​മാ​ക്കു​ന്ന​ത്.