വ്യാജവോട്ട് ആരോപണം മാനസികമായി തളർത്താൻ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Sunday 24 August 2025 12:00 AM IST

തൃശൂർ: വ്യാജവോട്ട് ആരോപണം മാനസികമായി തളർത്താനും വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണെന്ന് കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമം അനുശാസിക്കുന്ന രീതിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ആർക്കും പേരുചേർക്കാം. ഏതെങ്കിലുമൊരാൾ ഒരിടത്ത് താമസിച്ചെന്ന കാരണത്താൽ അവിടെ മാത്രമേ വോട്ട് ചെയ്യാവൂ എന്നില്ല. പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരിമിതികളുണ്ട്. ഓരോ തിരഞ്ഞെടുപ്പും അഞ്ചു വർഷത്തിനുള്ളിൽ നടക്കുന്നതിനാൽ പരാതികൾ അതിനകം പരിഹരിക്കേണ്ടി വരും. കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോൾ കർണാടകയിൽ നിന്നുവരെ വോട്ട് ചേർത്തു. രാജ്യത്ത് നടക്കുന്ന എല്ലാത്തിനെയും വിമർശിക്കാമെങ്കിലും ഒരു കുടുംബത്തെ മാത്രം വിമർശിക്കരുതെന്നാണ് ചിലർ പറയുന്നത്. ആ കുടുംബത്തിലെ റാണിയും രാജകുമാരനും രാജകുമാരിയും വിമർശനത്തിന് അതീതരല്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, മുതിർന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, അഡ്വ. എസ്.സുരേഷ്, അനൂപ് ആന്റണി, അഡ്വ. കെ.കെ.അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ആർ.എസ്.എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ ക്ലാസെടുത്തു. അഡ്വ. ബി.ഗോപാലകൃഷ്ണൻ, അഡ്വ. ഷോൺ ജോർജ്, ഉണ്ണിക്കൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ്, പി.കെ.ബാബു, അഡ്വ. കെ.ആർ.ഹരി, സുധീഷ് മേനോത്ത് പറമ്പിൽ, വിജയൻ മേപ്രത്ത് എന്നിവർ നേതൃത്വം നൽകി.

വ്യാ​ജ​വോ​ട്ട് ​;​ ​ജു​ഡീ​ഷ്യൽ അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം: ടി.​എ​ൻ.​പ്ര​താ​പൻ

തൃ​ശൂ​ർ​:​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​വ്യാ​ജ​ ​വോ​ട്ടു​ ​ചേ​ർ​ക്ക​ൽ​ ​രേ​ഖ​ക​ൾ​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗം ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രി​ക്ക​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പൊ​തു​സ്വ​ത്താ​ണ്.​ ​അ​ത് ​ന​ൽ​കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​നി​യ​മ​ലം​ഘ​നം​ ​ന​ട​ത്തി.​ ​ഇ​തി​നെ​തി​രേ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ബി.​ജെ.​പി​യും​ ​വ്യാ​ജ​ ​വോ​ട്ട് ​ചേ​ർ​ത്ത​ ​വി​ഷ​യ​ത്തി​ൽ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​ജി​ല്ലാ​ ​ഇ​ല​ക്ട​റ​ൽ​ ​ഓ​ഫീ​സും​ ​ത​ട​സം​ ​നി​ൽ​ക്കു​ന്ന​ത് ​ന​ട​പ​ടി​യി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ ​പ​ങ്കു​ള്ള​തി​നാ​ലാ​ണെ​ന്നും​ ​പ്ര​താ​പ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.

സ​ത്യ​വാ​ങ്മൂ​ലം വ്യാ​ജം​:​ ​അ​ക്കര സു​രേ​ഷ് ​ഗോ​പി​യും​ ​കു​ടും​ബ​വും​ ​തൃ​ശൂ​രി​ൽ​ ​വോ​ട്ട് ​ചേ​ർ​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​മു​ൻ​പി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ലം​ ​വ്യാ​ജ​മാ​ണെ​ന്ന് ​മു​ൻ​ ​എം.​എ​ൽ.​എ​ ​അ​നി​ൽ​ ​അ​ക്ക​ര.​ ​സു​രേ​ഷ് ​ഗോ​പി​ ​ക​ള​വ് ​പ​റ​യു​ക​യാ​ണ്,​ ​അ​ല്ലെ​ങ്കി​ൽ​ ​സ​ത്യം​ ​മൂ​ടി​വ​യ്ക്കു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞാ​ൽ​ ​സാ​ങ്കേ​തി​ക,​ ​നി​യ​മ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സു​രേ​ഷ് ​ഗോ​പി​ ​നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും​ ​അ​ദ്ദേ​ഹംവ്യ​ക്ത​മാ​ക്കി.