ഡി.എ 18 ശതമാനമായി ഉയരും
തിരുവനന്തപുരം: 3% ഡി.എ.അനുവദിച്ചതിലൂടെ 690 രൂപ മുതൽ 5004 രൂപ വരെ ശമ്പള വർദ്ധനവാണ് ലഭിക്കുക. നിലവിൽ 15% ഡി.എയാണ് കിട്ടുന്നത്. അത് 18%ആയി ഉയരും. അർഹതപ്പെട്ട ഡി.എ 33% ആണ്. അത് അനുവദിക്കാത്തതിനാൽ ജീവനക്കാർക്ക് 4140രൂപ മുതൽ 30024 രൂപ വരെയാണ് പ്രതിമാസ നഷ്ടം. കേന്ദ്ര ജീവനക്കാർക്ക് 59% ഡി.എ കിട്ടുന്നുണ്ട്. ഈ വർഷം രണ്ടാമത്തെ ഗഡു ഡി.എ, ഡി.ആർ ആണ് അനുവദിച്ചത്. കഴിഞ്ഞവർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. ഇനി അഞ്ചുഗഡു ഡി.എ കുടിശ്ശികയാണ്. അതു ശമ്പളത്തിന്റെ 15% വരും.
ഡിഎ കുടിശ്ശിക
ഗഡുക്കൾ:
2023 ജനുവരി: 4% 2023 ജൂലായ്: 3% 2024 ജനുവരി: 3% 2024 ജൂലായ്: 3% 2025 ജനുവരി: 2% ആകെ കുടിശ്ശിക: 15%
ക്ഷാമബത്ത അനുവദിച്ചത് സ്വാഗതാർഹം: ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം: 2022 ജൂലായ് മുതൽ കുടിശികയായ ക്ഷാമബത്ത 3% അനുവദിക്കാൻ തയ്യാറായ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവും ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാറും പ്രസ്താവനയിൽ പറഞ്ഞു. 2021 ജനുവരി മുതൽ അനുവദിക്കപ്പെട്ട ക്ഷാമബത്തകൾക്ക് മുൻകാല പ്രാബല്യം ഉറപ്പ് വരുത്തി ഉത്തരവിറക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.